Section

malabari-logo-mobile

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു

HIGHLIGHTS : തിരു : വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള

തിരു : വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പുറത്തിറക്കി.

പുതിക്കിയ നിരക്ക് ഇപ്രകാരം- 0-40 യൂണിറ്റ് വരെ 1.50 രൂപ, 41-80 യൂണിറ്റ് വരെ 1.90 രൂപ, 81-120 യൂണിറ്റ് വരെ 2.20 രൂപ,121-150യൂണിറ്റ് വരെ 2.40 രൂപ, 151-200 യൂണിറ്റ് വരെ 3.10 രൂപ, 201-300 യൂണിറ്റ് വരെ 3.50 രൂപ,301-500 യൂണിറ്റ് വരെ 4.60 രൂപ, 500 യൂനിറ്റിന് മുകളില്‍ 6.50 രുപ വരെയുമാണ്.

ഇതിനു പുറമേ സിംഗില്‍ ഫേസ് കണക്ഷനുകള്‍ക്ക് 20 രൂപയും ത്രീഫേസ് കണക്ഷനുകള്‍ക്ക് 60 രൂപയും ഫിക്‌സഡ് ചാര്‍ജ് ഏര്‍പ്പെടത്തും. പുതുക്കിയ ചാര്‍ജ് വര്‍ദ്ധനവിലൂടെ 1670 കോടിയുടെ അധിക വരുമാനാമാണ് പ്രതീക്ഷിക്കുന്നത്.

പത്തുവര്‍ഷത്തിന് ശേഷം ആദ്യമായാണ് നിരക്ക് വര്‍ദ്ധനവ് നിലവില്‍ വന്നിരിക്കുന്നത്‌.

കടുത്തവിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് കനത്ത അടിതന്നെയാകും ഈ വില വര്‍ദ്ധന. ഡീസലിന് വില നിയന്ത്രണം എടുത്ത് കളയാനും ഗാര്‍ഹിക ഗ്യാസിന് നിയന്ത്രണം കൊണ്ടുവരാനുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വരാനിരിക്കെ ഈ വൈദ്യുതി നിരക്ക് വര്‍ദ്ധന സാധാരണക്കാരന്റെ വയറ്റത്തടിക്കുമെന്നുറപ്പ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!