HIGHLIGHTS : 20 ട്വന്റി ലോകകപ്പ് കിരീടം വെസ്റ്റ് ഇന്‍ഡീസിന്. ടൂര്‍ണമെന്റില്‍ കറുത്ത കുതിരകളായി പ്രയാണമാരംഭിച്ച ഇവര്‍ ഫൈനലില്‍ ലങ്കയെ 36 റണ്‍സിന് തകര്‍ത്തു.
20 ട്വന്റി ലോകകപ്പ് കിരീടം വെസ്റ്റ് ഇന്‍ഡീസിന്. ടൂര്‍ണമെന്റില്‍ കറുത്ത കുതിരകളായി പ്രയാണമാരംഭിച്ച ഇവര്‍ ഫൈനലില്‍ ലങ്കയെ 36 റണ്‍സിന് തകര്‍ത്തു. നാലാമത് 20 ട്വന്റി ലോകകപ്പിന്റെ ജേതാക്കളാകാന്‍ തങ്ങള്‍ തന്നെയാണ് യോഗ്യരെന്ന് തെളിയിക്കുന്ന ആധികാരിക വിജയമായിരുന്നു. കരീബിയന്‍ പടയുടേത്.
വളരെ പതിഞ്ഞ തുടക്കം നടത്തിയ വെസ്റ്റ് ഇന്‍ഡീസിന്റെ സ്‌കോറിനെ ശ്രീലങ്കയ്ക്ക് മറികടക്കാനാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ 101 റണ്‍സെടുക്കുന്നതിനിടയ്ക്ക് അവരുടെ ബാറ്റ്‌സ്മാന്‍ മാരെല്ലാം കാലിടറി വീണു.
സമിയും നര്‍ണിയുമാണ് ശ്രീലങ്കയുടെ കഥകഴിച്ചത്. മലിങ്കയുടെ തകര്‍പ്പന്‍ ബൗളിങ്(5/13) പോലും ശ്രീലങ്കയെ രക്ഷിച്ചില്ല.
എട്ടുവര്‍ഷത്തിനു ശേഷം ആദ്യമായാണ് ഒരു പ്രധാന ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയിക്കുന്നത്.