HIGHLIGHTS : തിരൂരങ്ങാടി :
അപകടത്തില്‍ പരിക്കേറ്റ താനൂര്‍ സ്വദേശി ഹനീഫിന്റെ ഭാര്യ സീനത്ത്(30), തെന്നല സ്വദേശി മുഹമ്മദിന്റെ മകന്‍ മുബഷീര്‍ (19) എന്നിവരെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റ 31 പേരെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പരപ്പനങ്ങാടിയില്‍ നിന്ന് കോട്ടക്കലിലേക്ക് പോവുകയായിരുന്ന അല്‍നാസ് ബസ്സ് എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയെ തുടര്‍ന്ന് രണ്ടുവാഹനങ്ങളും തലകീഴായ്മറിയുകയായിരുന്നു.
അപകടം നടന്നയുടനെ നാട്ടുകാര്‍ സജീവമായ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും അപകടത്തില്‍ പെട്ടവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തതിനാല്‍ വന്‍അപകട നില കുറയുകയായിരുന്നു.
അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അടിയന്ത്ിര സഹായമായി 10,000 രൂപ അനുവദിച്ചതായും , പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചതായും സ്ഥലം എംഎല്‍എ കൂടിയായാ മന്ത്രി പി കെ അബ്ദുറബ്ബ് അറിയിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് മന്ത്രി ഈ കാര്യം പറഞ്ഞത്.