HIGHLIGHTS : കാരക്കസ്: വെനിസ്വലന്‍ പ്രസിഡന്റായി നിക്കോളാസ് മദുരോ തെരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവായ ഹെന്റിക് കാപ്രിലാസിനെ പരാജയപ്പെടുത്തിയാണ് ഹ്യൂഗോ ഷാവേസിന്റെ അന...
കാരക്കസ്: വെനിസ്വലന്‍ പ്രസിഡന്റായി നിക്കോളാസ് മദുരോ തെരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവായ ഹെന്റിക് കാപ്രിലാസിനെ പരാജയപ്പെടുത്തിയാണ് ഹ്യൂഗോ ഷാവേസിന്റെ അനുയായിയായ മദുരോ വിജയിച്ചത്.
നിലവില്‍ മദുരോ ആക്ടിംഗ് പ്രസിഡന്റായിരു്ന്നു. ക്യാന്‍സര്‍ രോഗ ചികിത്സയ്ക്കായി ക്യൂബയിലേക്ക് പോകുന്നതനു മുമ്പ് രാഷ്ട്രീയ ജീവിതത്തിലെ സഹയാത്രികനായ നിക്കോളാസ് മദുരോയെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്നു.


ഷാവേസിന്റെ നയങ്ങള്‍ പിന്തുടരുകയാണ് തന്റെ കടമയെന്ന് അമ്പതുകാരനായ മധുരോ പ്രഖ്യാപിച്ചിട്ടുണ്ട്. ആറുവര്‍ഷത്തെ അടുത്ത ടേമിലേക്ക് ഷാവേസ് നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതികളുടെ പട്ടികയും നയരേഖയും ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിച്ചത്.
2005 ല്‍ സ്പീക്കറായും 2006 ല്‍ വിദേശകാര്യമന്ത്രിയായും 2012 ല്‍ വൈസ് പ്രസിഡന്റായും മദുരോ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.