വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി : ഇന്ത്യയുടെ പതിനഞ്ചാമത്‌ ഉപരാഷ്ട്രപതിയായി എം വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ വെച്ച് നടന്ന പ്രത്യേക ചടങ്ങില്‍ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു.

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മോദി മന്ത്രിസഭയിലെ കേന്ദ്ര നഗരവികസനകാര്യമന്ത്രി സ്ഥാനം രാജിവെച്ചാണ് വെങ്കയ്യനായിഡു ഉപരാഷ്ട്രപദവിയിലേക്ക് മത്സരിച്ചത്.

1949ല്‍ ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ജനിച്ച വെങ്കയ്യനായിഡു 1971 ല്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. 1977 ല്‍ ജനതപാര്‍ട്ടി യുവജനവിഭാഗം ആന്ധ്രാപ്രദേശ് സംസ്ഥാനപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1978 ലും 83 ലും ആന്ധ്രാപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1985 ല്‍ ബിജെപി സംസ്ഥാനസെക്രട്ടറിയും 88 ല്‍ സംസ്ഥാന പ്രസിഡണ്ടുമായി.

 

 

 

Share news
error: Content is protected !!
Scroll to Top