വീട്ടുജോലിക്കെത്തിയ ഇന്ത്യന്‍ യുവതിയെ സൗദിയില്‍ പീഡിപ്പിച്ച്‌ കൊന്നു

Untitled-1 copyറിയാദ്‌: വീട്ട്‌ ജോലിക്കായി സൗദിയില്‍ കൊണ്ടുവന്ന യുവതിയെ പീഡിപ്പിച്ച്‌ കൊന്നു. ഹൈദരബാദ്‌ സ്വദേശിനിയായ അസീമ(25)യാണ്‌ മരിച്ചത്‌. കിംഗ്‌ സൗദി ചെസ്റ്റ്‌ ഡിസീസസ്‌ ഹോസ്‌പിറ്റലില്‍ ചികിത്സയിലിരിക്കെയാണ്‌ അസീമ മരിച്ചത്‌. അസീമ മരണപ്പെട്ട വിവരം വ്യാഴാഴ്‌ചയാണ്‌ കുടുബക്കാര്‍ക്ക്‌ ലഭിച്ചത്‌. 2015 ഡിസംബറിലാണ്‌ അസീമ സൗദി അറേബ്യയില്‍ ജോലിക്കെത്തിയത്‌.

റിയാദില്‍ രണ്ട്‌ വര്‍ഷം മുന്‍പ്‌ വീട്ടുജോലിക്കാരുടെ വിസ അവസാനിപ്പിച്ചിരുന്നു. ഇതെതുടര്‍ന്ന്‌ അസീമ ബിസ്‌നസ്‌ വിസയിലാണ്‌ റിയാദിലെത്തിയത്‌. തുടര്‍ന്ന്‌ ഇവരെ അനധികൃതമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. സൗദിയിലെത്തിയതുമുതല്‍ അസീമയെ കുറിച്ച്‌ വിവരമൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ട്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ അസീമ വീട്ടിലേക്ക്‌ വിളിക്കുകയും താന്‍ മാനസികമായും ശാരീരികമായും പീഡനം അനുഭവിച്ച്‌ കൊണ്ടിരിക്കുകയാണെന്നും തന്നെ എങ്ങിനെയെങ്കിലും നാട്ടിലെത്തിക്കണമെന്നും പറഞ്ഞിരുന്നു. ഇതെതുടര്‍ന്ന്‌ കുടുംബാംഗങ്ങള്‍ സര്‍ക്കാരിന്‌ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ്‌ അസീമ മരണപ്പെട്ട വാര്‍ത്ത അറിയുന്നത്‌.

Related Articles