HIGHLIGHTS : ഹൈദരാബാദ് : അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിവിഎസ് ലക്ഷ്മണ്‍ വിരമിക്കാന്‍
ഹൈദരാബാദ് : അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിവിഎസ് ലക്ഷ്മണ്‍ വിരമിക്കാന്‍ ആലോചിക്കുന്നതായി സൂചന. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ മകച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ലക്ഷമണ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ വിടപറയുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തന്റെ വിരമിക്കലിനെ പറ്റി ലക്ഷമണ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല.
യുവതലമുറയുടെ വഴിയടയ്ക്കുകയാണെന്നാണ് 37 കാരനായ ലക്ഷമണയ്‌ക്കെതിരായ മുഖ്യ ആരോപണം. ഈ ആരോപണത്തെ തുടര്‍ന്നാണ് ലക്ഷമണയുടെ പിന്‍മാറ്റമെന്നും പറയപ്പെടുന്നുണ്ട്.


ഇന്നോ നാളയോ പിന്‍മാറ്റത്തെ പറ്റി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് ലക്ഷമണയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.