HIGHLIGHTS : കോതമംഗലം : 24 മണിക്കൂര്‍ പിന്നിട്ട നഴ്‌സുമാരുടെ ജീവന്‍മരണ സമരത്തിന്
കോതമംഗലം : 24 മണിക്കൂര്‍ പിന്നിട്ട നഴ്‌സുമാരുടെ ജീവന്‍മരണ സമരത്തിന് എൈക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും വിഷയത്തിലിടപെടാനും വിഎസ് അച്ചുതാനന്ദന്‍ കോതമംഗലത്തെത്തുന്നു. ഇന്ന് വൈകീട്ടോടെയാകും പ്രതിപക്ഷനേതാവ് സമരം ചെയുന്ന നഴ്‌സുമാരെ സന്ദര്‍ശിക്കുക.
ഇതിനിടെ ഹര്‍ത്താല്‍ നടക്കുന്ന കോതമംഗലത്ത് വീണ്ടും സംഘര്‍ഷമുണ്ടായി. സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതി നഗരസഭ പ്രമേയം പാസാക്കാന്‍ ഒരുങ്ങിയതില്‍ പ്രതിഷേധിച്ച്് നാട്ടുകാര്‍ നഗരസഭ കാര്യാലയത്തിലേക്ക് തള്ളിക്കയറിയതാണ് സംഘര്‍ഷത്തിന് കാരണം. ഇന്നലെ റോഡില്‍ സമരം ചെയ്ത നഴ്‌സുമാര്‍ നഗരസഭയുടെ സ്വാതന്ത്ര്യദിന റാലി തടസപ്പെടുത്തിയെന്നാരോപിച്ചാണ് മുന്‍സിപ്പാലിറ്റി ഭരണാധികാരികള്‍ നഴ്‌സുമാര്‍ക്കെതിരെ പ്രമേയം കൊണ്ടുവന്നത്.