Section

malabari-logo-mobile

വി എസ്-കാരാട്ട് കൂടിക്കാഴ്ച നടന്നു ; നടപടി ഉറപ്പ്

HIGHLIGHTS : ദില്ലി : ഇന്നു രാവിലെ പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടതനുസരിച്ച് ദില്ലി എകെജി ഭവനിലെത്തിയ വിഎസ് അച്ചുതാനന്ദനും പ്രകാശ് കാരാട്ടും തമ്മില്‍ കൂടിക്കാഴ്ച ...

sameeksha-malabarinews
ദില്ലി : ഇന്നു രാവിലെ പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടതനുസരിച്ച് ദില്ലി എകെജി ഭവനിലെത്തിയ വിഎസ് അച്ചുതാനന്ദനും പ്രകാശ് കാരാട്ടും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കേന്ദ്രകമ്മിറ്റി തുടങ്ങുന്നതിന് മുമ്പ് പിബി യോഗം നടക്കാനിരിക്കെ ചേര്‍ന്ന ഈ ചര്‍ച്ച അതീവ പ്രാധാന്യമുള്ളതായി കണക്കാക്കുന്നു. വിഎസിനെതിരെ നടപടി ഉറപ്പായ സാഹചര്യത്തില്‍ കാര്യങ്ങള്‍ പറഞ്ഞ് അനുനയിപ്പിക്കാനുള്ള കാരാട്ട് നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഈ കൂടിക്കാഴ്ചയെന്ന് കരുതുന്നു.
കേന്ദ്രകമ്മിറ്റിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയോ, പരസ്യ ശാസനയോ താക്കീതോ പോലുള്ള അച്ചടക്ക നടപടിയാണ് ഉണ്ടാവുക എന്നാണ് സൂചന. എന്നാല്‍ വി എസ്  ഇതിനോട് എങ്ങിനെ പ്രതികരിക്കും എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News