HIGHLIGHTS : കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ വീട്
കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചു. വളരെ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ സന്ദര്‍ശനം ഇന്നുച്ചയോടുകൂടിയാണ് നടന്നത്.
കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നിന്ന് ടിപി യുടെ വീട്ടിലേക്ക് വിഎസ് പുറപ്പെട്ടറിഞ്ഞപ്പോള്‍ മുതല്‍ ആയിരങ്ങളാണ് ഒഞ്ചിയത്തെ ടിപിയുടെ വീട്ടിലേക്കൊഴുകിയത്. സ്തീകളും കുട്ടികളും അടക്കമുള്ള വന്‍ ജനാവലിയുടെ മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെ അക്ഷോഭ്യനായി വിഎസ് വീട്ടിലെത്തി. വീട്ടിലെത്തി രമയേയും മകനെയും ടിപിയുടെ മാതാവിനെയും കണ്ടുമുട്ടിയപ്പോള്‍ വികാരഭരിതമായ രംഗങ്ങളാണ് അരങ്ങേറിയത്. വഎസ്സിന്റെ കൈപിടിച്ച് പൊട്ടിക്കരഞ്ഞ രമയേയും ടിപിയുടെ അമ്മയേയും അദേഹം ആശ്വസിപ്പിച്ചു. ഏറെ നേരം ഈ കുടുംബത്തോടൊപ്പം ചെലവഴിച്ച് ച്ര്രന്ദശേഖരന്റെ കുഴിമാടത്തില്‍ പുഷ്പഹാരം സമര്‍പ്പിച്ച്് അഭിവാദ്യമര്‍പ്പിച്ചാണ് വിഎസ് മടങ്ങിയത്.

സന്ദര്‍ശനത്തിന് ശേഷം ടിപിയുടെ വീട്ടില്‍ വെച്ച് വിഎസ് മാധ്യമങ്ങോട് കരുതിയെങ്കിലും വലിയൊരു ജനക്കൂട്ടം വിഎസ്സിനോടൊപ്പം മുദ്രാവാക്യം വിളികളോടെ ഒപ്പമുണ്ടായിരുന്നതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അദേഹത്തിനടുത്തുപോലുമെത്താനായില്ല.
ഇനി വിഎസും സിപിഐഎം നേതൃത്വവും എന്തൊക്കെ നിലപാടുകളാണ് വരും ദിനങ്ങലില്‍ സ്വീകരിക്കുക എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
MORE IN പ്രധാന വാര്‍ത്തകള്‍
