HIGHLIGHTS : ചെന്നൈ: കമലഹാസനും വിശ്വരൂപം എന്ന ചിത്രത്തിനു സമരം ചെയ്ത മുസ്ലിം സംഘടനകളും തമ്മില്‍ ധാരണയായി ശനിയാഴ്ച ഇവര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ചിത്രത്തിലെ ...
ചെന്നൈ: വിശ്വരൂപം എന്ന ചിത്രത്തിന്റെ വിവാദകൊടുങ്കാറ്റ് കെട്ടടങ്ങുന്നു. കമലഹാസനും വിശ്വരൂപം എന്ന ചിത്രത്തിനു സമരം ചെയ്ത മുസ്ലിം സംഘടനകളും തമ്മില്‍ ധാരണയായി ശനിയാഴ്ച ഇവര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ചിത്രത്തിലെ 7 സീനുകള്‍ വെട്ടിമാറ്റാന്‍ ധാരണയായി. ഈ ധാരണയുടെ ഭാഗമായി ചിത്രത്തിനെതിരെയുള്ള സമരം സംഘാടകര്‍ പിന്‍ വലിക്കും.
5 മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചക്കൊടുവിലാണ് ഇരുവിഭാഗവും ധാരണയായത്. തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിയുടെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച.

നിലവില്‍ തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ഹൈക്കോടതി ഫിബ്രുവരി 6 വരെ സ്റ്റേ ചെയ്തിരിക്കുകയാണ്. ഇത് സ്വാഭാവികമായും സ്റ്റേ ഇല്ലാതാക്കും.