HIGHLIGHTS : പാലക്കാട്: മലബാര്‍ സിമന്റ്‌സിലെ മുന്‍ കമ്പിനി സെക്രട്ടറി വി ശശീന്ദ്രന്റെയും മക്കളുടേയും
പാലക്കാട്: മലബാര്‍ സിമന്റ്‌സിലെ മുന്‍ കമ്പിനി സെക്രട്ടറി വി ശശീന്ദ്രന്റെയും മക്കളുടേയും ദുരൂഹ മരണത്തിനെടുത്ത കേസില്‍ വിവാദ വ്യവസായിയും സൂര്യാ ഗ്രൂപ്പ് ചെയര്‍മാനുമായ ചാക വിഎം രാധാകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2011 ജനുവരി 24 ന് രാത്രിയില്‍ കഞ്ചിക്കോട് കുരിടിക്കാട്ടെ വീട്ടില്‍ വീ ശശീന്ദ്രനെയും പത്തും എട്ടും വയസുള്ള മക്കായ വിവേകിനെയും വ്യാസിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആദ്യം പോലീസ് അേേന്വഷിച്ച കേസില്‍ ദുരൂഹ മരണത്തിന്റെ വകുപ്പുകളാണ് ചേര്‍ത്തതെങ്കിലും പിന്നീട് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ആത്മഹത്യാ പ്രേരണയ്ക്കുകൂടി കേസെടുക്കുകയായിരുന്നു.
ശശീന്ദ്രന്റെ അച്ഛന്‍ വേലായുധന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഈ കേസ് സിബിഐക്ക് വിടുകയായിരുന്നു.
കേരള ഭരണത്തിലെ മന്ത്രി തലങ്ങളില്‍ അടുത്തബന്ധം പുലര്‍ത്തിപോരുന്ന ചാക്ക് രാധാകൃഷ്ണന്‍ പലരുടേയും ബിനാമിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മലബാര്‍ സിമന്റസിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹ മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചാക്ക് രാധാകൃഷ്ണന്റെ അറസ്റ്റോടെ ഇത്തരം കേസുകളിലും തുമ്പുണ്ടാകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.
ഫോട്ടോ കടപ്പാട്: ഇന്ത്യാവിഷന്‍