വിളപ്പില്‍ ശാലയില്‍ സംഘര്‍ഷം; പോലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടുന്നു.

HIGHLIGHTS : തിരു : വിളപ്പില്‍ശാലയില്‍ സംഘര്‍ഷം. മാലിനജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാനുള്ള

തിരു : വിളപ്പില്‍ശാലയില്‍ സംഘര്‍ഷം. മാലിനജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാനുള്ള യന്ത്രങ്ങളുമായി പ്ലാന്റിലേക്ക് വന്ന കോര്‍പ്പറേഷന്‍ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. വഴിയില്‍ തീയിട്ടാണ് നാട്ടുകാര്‍ ഇത് തടഞ്ഞത്. പോലീസുകാര്‍ക്കും പോലീസിനും തീ പൊള്ളലേറ്റു. ജലപീരങ്കി ഉപയോഗിച്ച് തീ അണയ്ത്തുകയാണ് പോലീസ്.

റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ജനങ്ങളെ അറസ്റ്റ് ചെയ്ത് നീക്കിക്കൊണ്ടിരിക്കുകയാണ്. രാവിലെ 5 മണിമുതല്‍ തന്നെ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ഇനിടെ ക്യാമ്പ് ചെയ്യുകയാണ്. നാട്ടുകാരും പോലീസുകാരും തമ്മില്‍ ഏറെ നേരം തെരുനില്‍ ഏറ്റുമുട്ടി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടവരെ ബലം പ്രയോഗിച്ച് മാറ്റുകായണ്.

sameeksha-malabarinews

പ്ലാന്റിന് ഒന്നര കിലോമീറ്റര്‍ ദൂരെവച്ച്തന്നെ സമരസമിതിയും പ്രദേശവാസികളും പ്ലാന്റിനെ വളഞ്ഞിരിക്കുകയാണ്. അതുകൊണ്ട്തന്നെ പ്ലാന്റിനുള്ളിലേക്ക് പോലീസിന് പ്രവേശിക്കുക ദുഷ്‌കരമായിരിക്കുകയാണ്.

പ്ലാന്റ് സ്ഥാപിക്കാനുള്ള യന്ത്രസാമഗ്രികള്‍ വിളപ്പില്‍ശാലയിലേക്ക് കൊണ്ടുപോകണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.

2000 പോലീസുകാരെയാണ് വിളപ്പില്‍ശാലയില്‍ വിന്യസിച്ചിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!