HIGHLIGHTS : തിരു : വിളപ്പില്‍ശാല പ്ലാന്റ് അടച്ചുപൂട്ടുന്നതിനെതിരെ തിരുവനന്തപുരം

തിരു : വിളപ്പില്‍ശാല പ്ലാന്റ് അടച്ചുപൂട്ടുന്നതിനെതിരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ രംഗത്തെത്തി. ഇതോടെ വിളപ്പില്‍ശാല മാലിന്യ പ്രശ്‌നം വീണ്ടും സങ്കീര്‍ണമാവുകയാണ്. മലിന്യപ്ലാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയാല്‍ എതിര്‍ സത്യവാങ്മൂലം നല്‍കുമെന്നാണ് നഗരസഭാ മേയര്‍ പറയുന്നത്. കൂടാതെ മാലിന്യം നിക്ഷേപിക്കുന്നതിന് പുതിയസ്ഥലം കണ്ടെത്തിയില്ലെങ്കില്‍ നിലപാടില്‍ ഉറച്ചു നില്‍കുമെന്നും മേയര്‍ കെ. ചന്ദ്രിക വ്യക്തമാക്കിയിട്ടുണ്ട്.
ഇതുസംബന്ധിച്ച കേസ് ഈ മാസം 19 ന് ഹൈക്കോടതി പരിഗണിക്കും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകീട്ട് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കൊടുവിലാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് പൂട്ടാന്‍ തീരുമാനമായത്. തുടര്‍ന്ന് രണ്ട് ദിവസമായി തുടര്‍ന്നു വരുന്ന ഹര്‍ത്താലും പിന്‍വലിച്ചു.