HIGHLIGHTS : കാഠ്മണ്ഡു: വിമാനം തകര്‍ന്ന് വീണ് നേപ്പാളിലെ കാഠ്മണ്ഡുവില്‍ 19 പേര്‍മരിച്ചു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചു. കാഠ്മണ്ഡു
കാഠ്മണ്ഡു: വിമാനം തകര്‍ന്ന് വീണ് നേപ്പാളിലെ കാഠ്മണ്ഡുവില്‍ 19 പേര്‍മരിച്ചു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചു. കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന് ഉടന്‍ തന്നെ തീപിടിച്ച് തകരുകയായിരുന്നു. ഇന്നു രാവിലെ 6.30 നായിരുന്നു അപകടം നടന്നത്.
അപകടത്തെ തുടര്‍ന്ന സൈന്യം രംഗത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

വിമാനത്തിലെ യാത്രക്കാരില്‍ 7 യാത്രക്കാര്‍ ബ്രിട്ടീഷുകാരും, അഞ്ചുപേര്‍ ചൈനക്കാരുംമൂന്നുപേര്‍ നേപ്പാളില്‍ നിനുമുള്ള യാത്രക്കാരാണ്.
കാഠ്മണ്ഡുവില്‍ നിന്ന് വടക്കുകിഴക്കന്‍ നേപ്പാളിലെ ലുക്‌ലയിലേക്ക് പോവുകയായിരുന്ന വിമാനമായിരുന്നു. വിമാനത്തില്‍ 16 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.