HIGHLIGHTS : തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് പാമ്പുകടിയേറ്റു. വിദ്യാര്‍ത്ഥിനിയെ കോഴി്‌ക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയി്ല്‍ പ്രവേശിപ്പിച്ചിരിക്കുകയായണ്. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രൊ വൈസ് ചാന്‍സലറുടെ വീടും വനിതാ ഹോസ്റ്റലും ഉപരോധിക്കുകയാണ്. സംഭവസ്ഥലത്ത് കനത്ത സംഘര്‍ഷം നിലനില്‍ക്കുകയാണ്. രാവിലെ പാമ്പുകടിയേറ്റിട്ടും അധികാരികള്‍ യാതൊരു നടപടിയുമെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കുട്ടികള്‍ പ്രോ വൈസ്ചാന്‍സിലര്‍ കെ. രവീന്ദ്രനാഥിന്റെ വീട് ഉപരോധിക്കുന്നത്. രാത്രി 10 മണികഴിഞ്ഞിട്ടും സമരം തുടരുകയാണ്.
ക്യാമ്പസിലെ ഹിന്ദി ഗവേഷക വിദ്യാര്‍ത്ഥിനിയായ സോഷിനയ്ക്കാണ് പാമ്പുകടിയേറ്റത്.
ഇന്ന് പുലര്‍ച്ചയാണ് ഹോസ്റ്റലിനുള്ളില്‍ ഉറങ്ങികിടന്ന കുട്ടിയെ പാമ്പ് കടിക്കുകയായിരുന്നു. തുടര്‍ന്ന് രാവിലെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിനടുത്തെ പൊക്കുന്ന് സ്വദേശിനിയാണ്.
വൈല്ചാന്‍സലറുടെ ‘പുത്തന്‍’ പരിഷ്‌കരണങ്ങളുടെ ഭാഗമായി യൂണിവേഴ്‌സിറ്റി ക്യാമ്പസിനടുത്തെ അടിക്കാടുകള്‍ വ്യാപകമായ് വെട്ടിമാറ്റിയിരുന്നു. ഇതെ തുടര്‍ന്ന് പാമ്പുകളെ ഡിപാര്‍ട്ടുമെന്റുകളിലും ഹോസ്റ്റലുകളിലും കണ്ടുവരുന്നത് സാധരമായിരുന്നു. ഇങ്ങനെ കണ്ട നിരവധി പാമ്പുകളെ കൊന്നൊടുക്കുകയും പതിവാണ്. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ഡിപ്പര്‍ട്ടുമെന്റിന് മുന്നില്‍ ഒരു മലമ്പാമ്പിനെയും കണ്ടിരുന്നു. ഇതെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും അധികാരികള്‍ അനങ്ങാപാറാ നയമാണ് സ്വീകരിച്ചതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആക്ഷേപം.

ഇന്നത്തെ സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലില്‍ കയറിയിട്ടില്ല