വിദ്യാര്‍്ത്ഥിനിക്ക് പാമ്പുകടിയേറ്റ സംഭവം; സമരം ഒത്തു തീര്‍ന്നു:

തേഞ്ഞിപ്പലം: കോഴിക്കോട് സര്‍വ്വകലാശാലയിലെ ലേഡീസ് ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിക്ക് പാമ്പുകടിയേറ്റ സംഭവത്തില്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ലേഡീസ് ഹോസ്റ്റലിലും പ്രോ വൈസ് ചാന്‍സലറുടെ വീടിനു മുന്നില്‍ രാത്രി 11 മണി വരെ നട്തി വന്ന സമരം ഒത്തുതീര്‍പ്പായി.

സര്‍വകലാശാല രജിസ്ട്രാര്‍ സമരക്കാരുടെ മുന്നില്‍ പരസ്യമായ് ഖേദം രേഖപ്പടുത്തുകയും വിദ്യാര്‍ത്ഥികളുടെ മറ്റാവശ്യങ്ങള്‍ നാളെ ചര്‍ച്ചചെയ്യാമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്.

ശ്രീരാമ കൃഷ്ണന്‍ എംഎല്‍എ ലപ്പുറം ജില്ലാ കളക്ടറുമായ് ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് രജിസ്ട്രാര്‍ ചര്‍ച്ചയ്‌ക്കെത്തിയത്.

ലേഡീസ് ഹോസ്റ്റലിലെ മുഴവന്‍ വിദ്യാര്‍ത്ഥിനികളും പങ്കെടുത്ത സമരത്തിന് കാര്‍ത്തിക, അനിമോള്‍, ഷഹന, രമ്യ, അശ്വനി, യൂണിയന്‍ ചെയര്‍മാന്‍ സരീഷ്, എസ്എഫ്‌ഐ നേതാക്കളായ അര്‍ഷാദ്, കൃഷ്ണകുമാര്‍,ജംഷിദലി എന്നിവര്‍ നേതൃത്വം നല്‍കി.

വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു; യൂണിവേഴ്‌സിറ്റിയില്‍ കനത്ത സംഘര്‍ഷം.

Share news
error: Content is protected !!
Scroll to Top