വിദ്യാര്‍ത്ഥികളെ പോലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രകടനം നടത്തി

മലപ്പുറം : എസ്എഫ്‌ഐ ഇടുക്കി ജില്ല വൈസ് പ്രസിഡന്റ് അനീഷ് രാജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ജില്ലാ താലൂക്കു കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.

മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്തു നടന്ന പ്രകടനത്തിനു് പി.നാരായണന്‍, ടി.വേണുഗോപാലന്‍, കെ.പി.ജയേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ.രവീന്ദ്രന്‍, എ.അബ്ദുറഹിം എന്നിവര്‍ സംസാരിച്ചു.
വേങ്ങരയില്‍ ഇ. രവീന്ദ്രനാഥ്, മഞ്ചേരിയില്‍ അബ്ദുള്‍ റഷീദ് അറഞ്ഞിക്കല്‍, കൊണ്ടൊട്ടിയില്‍ കെ. മോഹനന്‍, നിലമ്പൂരില്‍ സി. ബാലകൃഷ്ണന്‍, തിരൂരില്‍ വി. ശിവദാസ്, പൊന്നാനിയില്‍ എ. അബ്ദുറഹിമാന്‍, പെരിന്തല്‍മണ്ണയില്‍ പി. തുളസീദാസ്, എം. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top