വിദേശ മദ്യം പിടികൂടി.

തിരൂര്‍: വളാഞ്ചേരിയില്‍ വീട്ട് വളപ്പില്‍ സൂക്ഷിച്ച വിദേശ മദ്യം പിടികൂടി. വളാഞ്ചേരി പൈങ്കണ്ണൂര്‍ കാട്ടിപരുത്തി സ്വദേശി അരങ്ങു പള്ളിയാലില്‍ മാക്കുവിന്റെ മകന്‍ മധുവിന്റെ വീട്ടില്‍ നിന്നാണ് തിരൂര്‍ എക്‌സൈസ് സബ് ഇന്‍സ്‌പെടകര്‍ ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ നടത്തിയ റൈഡില്‍ 18ലിറ്റര്‍ വിദേശ മദ്യം പിടികൂടിയത്. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ 50 കുപ്പികളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. തിരൂര്‍ എക്‌സൈസ് സി ഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റൈഡ്. പ്രിവന്റീവ് ഓഫീസര്‍മാരായ മുഹമ്മദ്, രവീന്ദ്രനാഥ്, ഗാര്‍ഡുമാരായ അഭിലാഷ്, സുനില്‍, പ്രകാശന്‍, ഗണേശന്‍ എന്നിവര്‍ റൈഡില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top