HIGHLIGHTS : തിരു പ്രതിപക്ഷനേതാവ് സ്ഥാനത്തുനിന്നും വിഎസിനെ മാറ്റണമെന്ന
തിരു പ്രതിപക്ഷനേതാവ് സ്ഥാനത്തുനിന്നും വിഎസിനെ മാറ്റണമെന്ന ആവിഷ്യത്തില്‍ നിന്ന് മാറി വിഎസ് തിരുത്തണമെന്ന അഭിപ്രായവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയെറ്റിലെ ഭുരിപക്ഷം അംഗങ്ങളും. ബുധനാഴ്ച തിരുവനന്തപുരത്ത് ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടിന്റെയും പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെയും സാനിധ്യത്തില്‍ നടന്ന യോഗത്തിലാണ് മുന്‍പുന്നയിച്ച് ആവിശ്യത്തില്‍ നിന്ന് ഇവര്‍ പിറകോട്ട് പോയത്.
വിഎസ്സിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റിയതയടക്കമുള്ള കേന്ദ്രകമ്മറ്റി തീരുമാനങ്ങള്‍ കാരട്ട് സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു
പുറത്താക്കപ്പെട്ട സ്റ്റാഫ് അംഗങ്ങള്‍ മാധ്യമങ്ങളിലുടെ നടത്തിയ പ്രതികരണങ്ങള്‍ പാര്‍ട്ടി നടപടി ശരിവയ്ക്കുന്നതാണന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തുടര്‍ച്ചയായി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സംസ്ഥാനസമിതിയോഗം നടക്കും