HIGHLIGHTS : ദില്ല്ി വിഎസ് അച്യതാനന്ദനെ പ്രതിപക്ഷനേതാവ് സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരട്ട്.
പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, നിരുപം സെന്‍, ബി വി രാഘവുലു, എ കെ പത്മനാഭന്‍ എന്നിവരാണ് കമീഷനിലെ അംഗങ്ങള്‍. കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്ന സംഘടനാപ്രശ്നങ്ങളാണ് കമീഷന്റെ പരിഗണനയ്ക്ക് വിട്ടതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. നിരവധി പ്രശ്നങ്ങള്‍ വന്നിട്ടുണ്ട്. ഇവ പരിശോധിച്ച് പാര്‍ടിയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ കമീഷന്‍ മുന്നോട്ടുവയ്ക്കും.ഇതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലന്നും കേരളത്തില്‍ പോയി ചര്‍ച്ച നടത്തി ഉചിത സമയത്ത് റിപ്പോര്‍ട്ട് നല്‍കുമെന്നുംകാരാട്ട് -പറഞ്ഞു
