HIGHLIGHTS : ദില്ലി : വി എസ് അച്ചുതാനന്ദനെതിരെ പരസ്യശാസന എന്ന നടപടി മാത്രം
ദില്ലി : വി എസ് അച്ചുതാനന്ദനെതിരെ പരസ്യശാസന എന്ന നടപടി മാത്രം എടുക്കാന്‍ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. ടിപി ചന്ദ്രശേഖരന്‍ വധത്തെ കുറിച്ച് അന്വേഷിക്കാന്‍ പോളിറ്റ് ബ്യൂറോയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കമ്മീഷനെ വെക്കാനും തീരുമാനം.വി എസിന്റെ പ്രസ്താവനകള്‍ പാര്‍ടിക്ക് ദോഷം ചെയ്‌തെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി. മണിക്കെതിരെ കൂടുതല്‍ കടുത്ത നടപടികളെടുക്കാന്‍ കേന്ദ്രകമ്മിറ്റി സംസ്ഥാനഘടകത്തോട് ആ്‌വശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പാര്‍ട്ടി സംഘടനാ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ രണ്ടു ദിവസമായി ദില്ലിയില്‍ നടന്നുകൊണ്ടിരിക്കുന്ന പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ ്അവസാനിച്ചതിനു ശേഷം സിപിഐഎം ജനറല്‍ സക്രട്ടറി പ്രകാശ് കാരാട്ടാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ കാര്യം അറിയിച്ചത്.
വിഎസ് അച്ചുതാനന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും, തരം താഴ്ത്തണമെന്നും ആവശ്യപ്പെട്ട സിപിഎം കേരള നേതൃത്വത്തിന് കേന്ദ്രകമമ്ിറ്റിയുടെ ഈ തീരുമാനം കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. കേരളത്തില്‍ നടന്നു കഴിഞ്ഞ ബ്രാഞ്ച്തലം വരെയുള്ള പാര്‍ട്ടി റിപ്പോര്‍ട്ടിങുകളില്‍ 21 ന് ശേഷം വിഎസിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞിരുന്നു. മണിയുടെ കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച് അയഞ്ഞ സമീപനം ഇനി തിരുത്തേണ്ടിവരും.
