HIGHLIGHTS : തിരു: ഭൂമിദാനകേസില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെ പ്രതിചേര്‍ത്തതുകൊണ്ട്
തിരു: ഭൂമിദാനകേസില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെ പ്രതിചേര്‍ത്തതുകൊണ്ട് സിപിഎമ്മിനെയോ എല്‍ഡിഎഫിനേയോ തകര്‍ക്കാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇത്തരം പിത്തലാട്ടംങ്ങള്‍കൊണ്ട് ഒരുകാര്യമില്ലെന്നും ഒരുകേസിനെ കുറിച്ചും സിപിഎമ്മിന് വേവലാതിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഭൂമിദാനക്കേസില്‍ വിഎസിനെ പ്രതിചേര്‍ക്കാമെന്ന് നിയമോപദേശം ലഭിച്ച വാര്‍ത്തയോട് പ്രതികരിക്കവെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ഇതു സംബന്ധിച്ച നിയമോപദേശം നല്‍കിയത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പോസിക്യൂഷനാണ്.
ബന്ധുവായ വിമുക്തഭടന് കാസര്‍കോട് സര്‍ക്കാര്‍ ഭൂമി അനധികൃതമായി പതിച്ചു നല്‍കിയ കേസിലാണ് വിഎസിനെതിരെ വിജിലന്‍സ് സംഘം അന്വേഷണം നടത്തനടത്തുന്നത്. . സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക പത്രികയില്‍ വി എസ് കേസില്‍ ഒന്നാം പ്രതിയാണെന്ന് അറിയിച്ചിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.
കുറ്റപത്രം സമര്‍പ്പിച്ചാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് കടിച്ചു തൂങ്ങില്ലെന്ന് വി എസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. കേസില്‍ വിഎസും മുന്‍ റവന്യൂമന്ത്രി കെ പി രാജേന്ദ്രനുമടക്കം ആകെ അഞ്ചു പ്രതികളാണ് ഉള്ളത്.