വാഷിംഗ്ടണ്‍ ഷോപ്പിംഗ് മാളില്‍ വെടിവയ്പ് ; അക്രമി പിടിയില്‍

gun-attackവാഷിംഗ്ടണ്‍ : വാഷിംഗടണിലെ ഷോപ്പിംഗ് മാളില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടത്തിയ അക്രമി പിടിയില്‍. ഓക് ഹാര്‍ബര്‍ സ്വദേശി അര്‍കാന്‍ സെറ്റിന്‍ ആണ് പൊലീസിന്റെ പിടിയിലായത്. ഓക് ഹാര്‍ബറില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അക്രമിയുടെ ചിത്രം നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു.

സിയാറ്റിലില്‍നിന്നു 100 കിലോമീറ്റര്‍ അകലെ ബര്‍ലിംഗ്ടണിലെ കാസ്‌കേഡ് മാളിലെത്തിയ 20 കാരനായ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പില്‍ പരിക്കേറ്റ നാലു സ്ത്രീകള്‍ സംഭവസ്ഥലത്തും പുരുഷന്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

സംഭവത്തിനു പിന്നില്‍ ഭീകരസംഘടനയ്ക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നു പോലീസ് വ്യക്തമാക്കി.

Related Articles