HIGHLIGHTS : തിരു: വനിതാ എംഎല്‍എമാരെ
തിരു: വനിതാ എംഎല്‍എമാരെ പോലീസ് ആക്രമിച്ച സംഭവത്തില്‍ ജ്യുഡീഷ്യന്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നകവെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പോലീസുകാരെ സസ്‌പെന്റ് ചെയ്യണ മെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം.
പിജെ കുര്യനെതിരെ നിയമനടപടി സ്വീകരിക്കുക, വനിത എംഎല്‍എ മാരെ ആക്രമിച്ച പോലീസ് ആക്രമിച്ച പോലീസുകാരെ സസ്‌പെന്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയിലെത്തിയത്.

തുടര്‍ന്നുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു.