HIGHLIGHTS : തേഞ്ഞിപ്പലം : എന്നും വിവാദ
തേഞ്ഞിപ്പലം : എന്നും വിവാദപരമായ തീരുമാനങ്ങള്‍ എടുത്തിട്ടുള്ള കോഴിക്കോട് സര്‍വ്വകലാശാല ക്യാമ്പസിലാണ് ഈ നിരുത്തരവാദിത്വ പരമായ അവസ്ഥയുണ്ടായത്. ഞായറാഴ്ച ഓണാവധിക്ക് ശേഷം യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വനിതാഹോസ്റ്റലില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഹോസ്റ്റല്‍ തുറന്നു കൊടുക്കാന്‍ അധികൃതര്‍ തയ്യാറാകാതിരുന്നത്. ഹോസ്റ്റല്‍ വാര്‍ഡനും മേട്രനും അവധികഴിഞ്ഞ് തിരിച്ചെത്തിയിട്ടില്ലെന്ന കാരണം പറഞ്ഞാണ് കേരളത്തിന്റെ വിവദ ഭാഗങ്ങളില്‍ നിന്ന് രാത്രിയോടെ ഹോസ്റ്റലിലെത്തിയ വിദ്യാര്‍ത്ഥിനികളെ പുറത്തിരുത്തിയത്. ആരുടെയെങ്കിലും വീട്ടിലോ, പുറത്തെവിടെയെങ്കിലുമോ താമസിക്കാനാണ് ഇവരോട് സെക്യൂരിറ്റി ജീവനക്കാര്‍ ഉപദേശിച്ചത്.
എന്നാല്‍ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധവുമായി എഡി ബ്ലോക്കില്‍ കുത്തിയിരിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ എസ്എഫഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് അധികൃതര്‍ വിഷയത്തില്‍ ഇടപെടുകയും രാത്രി 11.30 മണിയോടെ ഹോസ്റ്റല്‍ തുറന്ന് കൊടുക്കുകയും ചെയ്തത്.
