HIGHLIGHTS : പലപ്പോഴും പൃഥ്വിരാജിനെ വിമര്‍ശനങ്ങള്‍ക്ക് പാത്രമാക്കിയിരുന്നത് പൃഥ്വിവിന്റെ ഓരോ പ്രസ്താവനകളായിരുന്നു.
പലപ്പോഴും പൃഥ്വിരാജിനെ വിമര്‍ശനങ്ങള്‍ക്ക് പാത്രമാക്കിയിരുന്നത് പൃഥ്വിവിന്റെ ഓരോ പ്രസ്താവനകളായിരുന്നു. അതുകൊണ്ടു തന്നെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ ഉള്‍പ്പെടെ പൃഥ്വി അവഹേളിക്കപ്പെടുക പതിവായിരുന്നു. എന്നാല്‍ ഇടക്കാലത്തെ ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും പൃഥ്വി ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. ഇത്തവണ പൃഥ്വിവിന്റെ പ്രസ്താവന ഭാര്യയെകുറിച്ചാണ്. ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷണീയത ഉള്ള വ്യക്തി തന്റെ ഭാര്യ സുപ്രിയ ആണെന്നാണ് പൃഥ്വിവിന്റെ പ്രസ്താവന.
ഇതോടെ വിമര്‍ശകര്‍ക്ക് വിമര്‍ശിക്കാനായി പൃഥ്വി തന്നെ വഴിയൊരുക്കിയിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് പൃഥ്വി തന്റെ ഭാര്യയെ കുറിച്ച് പുകഴ്ത്തിയിരിക്കുന്നത്.
ഏതൊരു ഭര്‍ത്താവും ഭാര്യയെകുറിച്ച് പറയുന്ന ഒരു മറുപടിയാണ് ഇതെങ്കിലും എല്ലാം ആഘോഷിക്കുന്ന മീഡിയകള്‍ പൃഥ്വിവിന്റെ ഈ പ്രസ്താവനയും ഒരു ആഘോഷമാക്കിയിരിക്കുകയാണ്.