ലിബിയയില്‍ നിന്നും 44 മലയാളി നേഴ്‌സുമാര്‍ നാട്ടിലെത്തി

libya-mapനെടുമ്പാശ്ശേരി : ലിബിയയില്‍ കുടുങ്ങിയ 44 മലയാളി നേഴ്‌സുമാര്‍ നാട്ടിലെത്തി. ദുബായ് കൊച്ചിന്‍ എമിറേറ്റ്‌സ് വിമാനത്തിലാണ് നേഴ്‌സുമാര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ലിബിയയിലെ ട്രിപ്പോളിയില്‍ 3 ആശുപത്രികളിലായി ജോലി ചെയ്യുന്നവരാണ് ഇവര്‍. അഞ്ഞൂറോളം നേഴ്‌സുമാരാണ് ലിബിയയില്‍ കുടുങ്ങി കിടക്കുന്നത്. നാളെ 27 പേരടങ്ങുന്ന സംഘം നാട്ടിലെത്തും. തിരിച്ചെത്തിയ നേഴ്‌സുമാര്‍ക്ക് നോര്‍ക്ക യാത്രാ ചെലവായി 2,000 രൂപ നല്‍കും. രണ്ട് ദിവസം മുമ്പ് 58 പേരടങ്ങുന്ന സംഘം ലിബിയയില്‍ നിന്നും തിരിച്ചെത്തിയിരുന്നു.

ലിബിയയില്‍ കുടുങ്ങി കിടക്കുന്ന മലയാളി നേഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് കത്തയച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top