ലാസ്റ്റ് ഗ്രേഡ്: പ്രമാണ പരിശോധനക്കെത്താത്തവര്‍ക്കവസരം

മലപ്പുറം : ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റസ്് തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നതിനായി പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട പ്രമാണ പരിശോധനക്കെത്താത്ത മെയിന്‍ ലിസ്റ്റിലെ 174000 വരെയുള്ള ഉദ്യാഗാര്‍ഥികളുടെ പ്രമാണ പരിശോധന ജൂണ്‍ നാലിനും മെയിന്‍ ലിസ്റ്റിലെ രജി. നം.174052 മുതല്‍ മുഴുവന്‍ ഉദ്യോഗാര്‍ഥികളുടെയും ഈഴവ, പട്ടിജാതി, പട്ടിക വര്‍ഗം എന്നീ വിഭാഗങ്ങളുടെയും മുസ്ലീം ഉപപട്ടികയിലെ രജി.നം. 100020 മുതല്‍ 102902 വരെയുള്ളവരുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ ആറിനും മുസ്ലീം ഉപപട്ടികയിലെ രജി.നം.103074 മുതല്‍ മുഴുവന്‍ പേരുടെയും എല്‍.സി, ഒ.ബി.സി, വിശ്വകര്‍മ, എസ്.ഐ.യു.സി. നാടാര്‍, ഒ.എക്‌സ്,ധീവര, ഹിന്ദു നാടാര്‍ എന്നീ ഉപപട്ടികകളിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികളുടെയും പ്രമാണ പരിശോധന എട്ടിനും മുണ്ടുപറമ്പ് ഗവ.കോളെജ് ഓഡിറ്റോറിയത്തില്‍ നടത്തും.

ഉദ്യോഗാര്‍ഥികള്‍ ആറുമാസത്തിനകം എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും മറ്റു പിന്നാക്ക സമുദായക്കാര്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, പട്ടികജാതി/വര്‍ഗക്കാര്‍ തഹസില്‍ദാരില്‍നിന്നും ലഭിക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റിന്റെയും അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പങ്കെടുക്കണം.
ഉദ്യോഗാര്‍ഥികള്‍ക്ക് വ്യക്തിഗത അറിയിപ്പ് നല്‍കിയിട്ടുണ്ട്. പങ്കെടുക്കാത്തവര്‍ക്ക് ഇനി അവസരമുണ്ടാകില്ലെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top