ലാവലിന്‍ കേസ് പരിഗണിക്കുന്നത് ആറാഴ്ചത്തേക്ക് മാറ്റി

ദില്ലി: എസ് എന്‍ സി ലാവിലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് ആറാഴ്ചത്തേക്ക് മാറ്റി. കേസില്‍ പ്രതിയായ കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥന്‍ ആര്‍ ശിവദാസന്റെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിവെച്ചത്.

സിബിഐ കൂടി ഹരജി നല്‍കിയ സാഹചര്യത്തില്‍ എല്ലാം കൂടി ഒരുമിച്ച് പരിഗണിക്കണമെന്നാണ് ശിവദാസന്റെ അഭിഭാഷകന്‍ മുകുള്‍ റോഹത്തഗി ആവശ്യപ്പെട്ടത്.

Share news
error: Content is protected !!
Scroll to Top