HIGHLIGHTS : ലണ്ടന്‍ : കായിക ലോകത്ത് വേഗതയുടെ ചരിത്രം തിരുത്തിയെഴുതിയ ജമൈക്കന്‍ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട്
ലണ്ടന്‍ : കായിക ലോകത്ത് വേഗതയുടെ ചരിത്രം തിരുത്തിയെഴുതിയ ജമൈക്കന്‍ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് ലണ്ടന്‍ ഒളിംപിക്‌സിലെ ആദ്യ ഇരട്ട സ്വര്‍ണപതക്കം നെഞ്ചിലണിഞ്ഞു. 200 മീറ്റര്‍ ദൂരം. 19.32 എന്ന മാസ്മരിക വേഗതയില്‍ ഓടിയെത്തിയപ്പോള്‍ അതൊരു ചരിത്രനേട്ടമായി മാറുകയായിരുന്നു.
.12 സെക്കന്റിന്റെ വ്യത്യാസത്തിലാണ് ബോള്‍ട്ട് തന്റെ നാട്ടുകാരനായ ബ്ലയ്ക്കിനെ പിന്‍തള്ളിയത്. എന്നാല്‍ കറുപ്പിന്റെ കരുത്തുമായെത്തിയ ജെമൈക്കക്കിത് അപൂര്‍വ്വ നേട്ടം. ലണ്ടന്‍ ഒളിമ്പിക്‌സിന്റെ 200 മീറ്റര്‍ വിക്റ്ററി സ്റ്റാന്‍ഡില്‍ പാറിപ്പറന്നത് ജെമൈക്കന്‍ പതാക മാത്രം. 3-ാം സ്ഥാനം നേടിയതും വാരന്‍ വെയര്‍ എന്ന ജെമൈക്കക്കാരന്‍.
2004 ഒളിമ്പിക്‌സില്‍ അമേരിക്കയാണ് 200 മീറ്റര്‍ മത്സരത്തില്‍ ഇത്തരമൊരുനേട്ടം കൈക്കലാക്കിയത്.