HIGHLIGHTS : തിരു: കെ എ റൗഫുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയെന്ന് കാട്ടി
തിരു: കെ എ റൗഫുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയെന്ന് കാട്ടി ഡിഐജി എസ് ശ്രീജിത്തിനെ സസ്‌പെന്റ് ചെയ്തു. ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യന്‍ ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തിയതിനുശേഷം ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. സേനാംഗം എന്ന നിലയില്‍ ഡിഐജി ശ്രീജിത്ത് കടുത്ത അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന റിപ്പോര്‍ട്ടാണ് വകുപ്പില്‍ നി്ന്ന് ആഭ്യന്തര മന്ത്രിക്ക് ലഭിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ശ്രീജിത്തിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
റൗഫിന്റെ ഫോണ്‍ നേരത്തെ മുതല്‍ ഇന്റലിജന്‍സ് വിഭാഗം ചോര്‍ത്തുന്നുണ്ട്. ഇതിനിടെയാണ് റൗഫ് ശ്രീജിത്തുമായി ഏറെ നേരം സംസാരിക്കുന്നത് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. കര്‍ണാടകയിലുള്ള ഭൂമിയിടപാടുകളും ബ്ലാക് മണി ബിസിനസും മായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് സംസാരിച്ചതെന്നാണ് സൂചന. തുടര്‍ന്ന് തൃശൂര്‍ ഐജി ഗോപിനാഥനെ ഈ വിഷയത്തെ കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു.

എന്നാല്‍ റൗഫുമായി താന്‍ സംസാരിച്ചിരുന്നെങ്കിലും വഴിവിട്ട രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് ഐജിക്ക് മുമ്പാകെ ശ്രീജിത്ത് മൊഴി നല്‍കിയിട്ടുള്ളത്.
photo courtesy: asianet