HIGHLIGHTS : മരുമകന്‍ വധേരയെ ന്യായീകരിച്ച് സോണിയ ദില്ലി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേര ഡിഎല്‍എഫുമായി ചേര്‍ന്ന് കോടികളുടെ അഴിമത...
മരുമകന്‍ വധേരയെ ന്യായീകരിച്ച് സോണിയ
ദില്ലി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേര ഡിഎല്‍എഫുമായി ചേര്‍ന്ന് കോടികളുടെ അഴിമതിനടന്ന ഭൂമി ഇടപാട് നടത്തിയതായി ആരോപണം. അണ്ണാഹസാരെ സംഘത്തിലുണ്ടായിരുന്ന അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ അരവിന്ദ് കെജരിവാളാണ് ഞെട്ടിപ്പിക്കുന്ന ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ഡിഎല്‍എഫ് 65 കോടി രൂപയാണ് യാതൊരു ഈടുമില്ലാതെ വധേരയ്ക്ക് വായിപ്പനല്‍കിയതായി കാണിച്ചിരിക്കുന്നത്.
വധേര അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടി എന്നാണ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെജ്‌രിവാള്‍ ആരോപിച്ചത്. ഡല്‍ഹിയില്‍ 31 സ്ഥലങ്ങളില്‍ വധേര ഭൂമി വാങ്ങി. 5 വര്‍ഷത്തിനിടെ 300 കോടിയുടെ സ്വത്ത് സമ്പാദിച്ചുകൂട്ടി.
എന്നാല്‍ മരുമകന്‍ വധേരയെ ന്യായീകരിച്ച് സോണിയ രംഗത്തെത്തി. വധേരയുടെ കുടുംബം പരമ്പരാഗതമായി വ്യവസായികളാണെന്നും വധേര ഒരിക്കലും തന്റെ പദവി ദുരുപയോഗം ചെയ്യില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.
കെജരിവാളിന്റെ ആരോപണം തെറ്റാണെന്നും സോണിയ ഗാന്ധി പറഞ്ഞു. ആരോപണമുന്നയിച്ചവര്‍ക്ക് പരാതിപ്പെടാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ ആരോപണത്തിനെതിരെ രംഗത്തുവരാന്‍ സോണിയാഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.