റെയില്‍വേ ഓവര്‍ബ്രിഡ്ജ് അനുമതില്ലാത്ത വഴി സിപിഐഎം അടച്ചുകെട്ടി.

പരപ്പനങ്ങാടി : അശാസ്ത്രിയമായി നിര്‍മിച്ച പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ അപാകതകള്‍ പരിഹരിക്കണമെന്നും കൈവരി മുറിച്ച് വഴിയുണ്ടാക്കിയത് സ്ജനപക്ഷപാതമാണെന്നും ആരോപിച്ച് സി പി ഐ എം നെടുവ പരപ്പനങ്ങാടി ലോക്കല്‍ കമ്മറ്റികള്‍ സംയുക്തമായി ഓവര്‍ ബ്രിഡ്ജിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ സിഐടിയു ഏരിയ സെക്രട്ടറി വിപി സോമസുന്ദരം ഉദ്ഘാടനം ചെയ്തു.

ഓവര്‍ബ്രിഡ്ജില്‍ കൈവരി മുറിച്ച് സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്കും ചിലവീടുകളിലേക്കുമായി നിര്‍മിച്ച വഴിയുടെ ഭാഗം സിപിഎം പ്രവര്‍ത്തകര്‍ അടച്ചുകെട്ടി.

നൂറുകണക്കിനാളുകള്‍ പങ്കെടുത്ത മാര്‍ച്ചില്‍ സിപിഐഎം നേതാക്കളായ തുടിശ്ശേരി കാര്‍ത്തികേയന്‍, പാലകണ്ടി വേലായുധന്‍, എംപി സുരേഷ് ബാബു, കെ.ഉണ്ണി എന്നിവര്‍ സംസാരിച്ചു.

Related Articles