HIGHLIGHTS : വള്ളിക്കുന്ന്: റിയാദിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച
വള്ളിക്കുന്ന്: റിയാദിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച വള്ളിക്കുന്ന് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. പരുത്തിക്കാട് സ്വദേശി മേച്ചേരി അനി എന്ന അശോകന്‍(42) ന്റെ മൃതദേമാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്.
സഹോദരനോടൊപ്പം റിയാദില്‍ കണ്‍സ്ട്രക്ഷന്‍ ജോലി ഏറ്റെടുത്ത് നടത്തിവരികയായിരുന്നു. ആഗസ്റ്റ് 6 ന് പുലര്‍ച്ചെ സുഹൃത്തുക്കളോടൊപ്പം കാറില്‍ സഞ്ചരിക്കവെ ഇവരുടെ കാറില്‍ മിനി ബസ്സിടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ 12-ാം തിയ്യതിയാണ് മരിച്ചത്.
പിതാവ് : അയ്യപ്പന്‍, മാതാവ്: സുഭദ്ര, ഭാര്യ : നിഷ, മക്കള്‍ : നിധിന്‍(അത്താണിക്കല്‍ നേറ്റീവ് എ യു പി സ്‌കൂള്‍ 7-ാം ക്ലാസ് വിദ്യാര്‍ത്ഥി), നീതു(രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി മെംമ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി.). സഹോദരങ്ങള്‍ : മോഹനന്‍, വാസന്തി.