റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ റദ്ദാക്കി;ജീവീതാവസാനം വരെ തടവ്

കൊച്ചി:റിപ്പര്‍ ജയാന്ദന്‍റെ വധശിക്ഷ ഹൈകോടതി റദ്ദാക്കി. പകരം ജീവിതാവസാനം വരെ തടവുശിക്ഷ വിധിച്ചു.പുത്തന്‍വേലിക്കര കൊലപാതകക്കേസിലാണ് വധശിക്ഷ റദ്ദാക്കിയത്. പ്രതികള്‍ക്ക് സാധാരണ ലഭിക്കാറുള്ള പരോള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ അനുവദിക്കേണ്ടതില്ലെന്നും കോടതി ഉത്തരവായി. നേരത്തേ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷക്കെതിരെ പ്രതി ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

2006 ഒക്ടോബര്‍ 2നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പറവൂരിനടുത്തുള്ള പുത്തന്‍വേലിക്കര നെടുമ്പിള്ളി വീട്ടില്‍ രാമകൃഷ്ണന്‍റെ ഭാര്യ ദേവകി എന്ന ബേബിയെ കിടപ്പറയില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് രാമകൃഷ്ണനെയും ഗുരുതരമായ പരിക്കേല്‍പ്പിച്ചിരുന്നു. മാള ഇരട്ടക്കൊലക്കേസ് ഉള്‍പ്പെടെ ഏഴ് കൊലപാതകക്കേസുകളിലും 14 മോഷണക്കേസുകളിലും പ്രതിയാണ് റിപ്പര്‍ ജയന്‍ എന്നറിയപ്പെടുന്ന ജയാനന്ദന്‍.തൃശൂര്‍ മാള സ്വദേശിയാണ്.

Share news
error: Content is protected !!
Scroll to Top