റാഞ്ചിയില്‍ ജീന്‍സ് ധരിച്ചാല്‍ ആസിഡാക്രമണം.

റാഞ്ചി : ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ ജീന്‍സ് ധരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ ആസ്ഡ് ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. നഗരത്തിന്റെ പ്രധാനകേന്ദ്രങ്ങളിലും, പ്രശസ്ത കോളേജുകളുടെ പരിസരത്തും ഇവ ഒട്ടിച്ചിട്ടുണ്ട്.

ആഗസ്റ്റ് 20 മുതല്‍ ജീന്‍സ് ബാന്‍ ചെയ്തതാണെന്നും പെണ്‍കുട്ടികള്‍ ജീന്‍സ് ധരിച്ചോ, ദുപ്പട്ട ധരിക്കാതിരിക്കുകയോ ചെയ്താല്‍ അവരുടെ ദേഹത്ത് ആസ്ഡ് ഒഴിക്കുമെന്നാണ് ഭീഷണി.

പോലീസ് ഇതേകുറിച്ച് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top