റമളാന്‍ ഓര്‍മ്മകള്‍

HIGHLIGHTS : നോമ്പുകാലത്തിന്റെ ഓര്‍മ്മയിലേക്കു തിരിഞ്ഞു നോക്കും നേരം വള്ളിനിക്കറിട്ടു നടക്കുന്ന ഒരു ആറു വയസ്സുകാരന്റെ ആദ്യ നോമ്പിന്റെ ചില ചിതറിയ ചിത്രങ്ങള്‍ അബ...

malabarinews

അബ്ബാസ് ചേങ്ങാട്ട്

sameeksha

 

നോമ്പുകാലത്തിന്റെ ഓര്‍മ്മയിലേക്കു തിരിഞ്ഞു നോക്കും നേരം വള്ളിനിക്കറിട്ടു നടക്കുന്ന ഒരു ആറു വയസ്സുകാരന്റെ ആദ്യ നോമ്പിന്റെ ചില ചിതറിയ ചിത്രങ്ങള്‍

പകലുമുഴുവനുമുള്ള പട്ടിണി ഒരു ആറു വയസ്സുകാരന് താങ്ങാവുന്നതിലും അധികമായിരുന്നു
ഇരുന്നും കിടന്നും നടന്നും ഒരുവിധത്തില്‍ വൈകുന്നേരമായി.സമയമായിട്ടും ഉസ്താദെന്തേ ബാങ്കുവിളിക്കാത്തേ?

ലോകത്തിലെ ബാങ്കു വിളിക്കുന്ന സകലമാന ഉസ്താക്കന്‍മാരേയും മനസ്സില്പ്രാകി..
അവസാനം മഗ്രിബിന്റെ ഒലികള്‍ കതീനാവെടിയോടൊപ്പം ഒഴുകിയെത്തിയ നേരം,

മുന്നിലെ പാത്രത്തിലെ കാരക്കാചീളിന്റെ കൂടെ ഇത്തിരി നാരങ്ങാ വെള്ളവുംഅകത്താക്കി , എല്ലാവരേയു നോക്കി,നോമ്പുകാരനായതിന്റെ അഭിമാനത്തോടെ
ചേര്‍ത്തുപിടിച്ചു നെറുകയില്‍ മുത്തംതന്ന ഉമ്മ എന്തോ പറഞ്ഞിരുന്നു .(ചിലപ്പോള്‍ സ്വര്ഗ്ഗത്തെ കുറിച്ചാവാം…)

ഇന്ന്
പഴവും പലഹാരവും കൊണ്ട് തീന്മേശ അലങ്കരിച്ചിരിക്കുന്നു.
പകലു മുഴുവന്പട്ടിണി കിടന്നതിന്റെ പക അരമണിക്കൂറിന്റെ യുദ്ധത്തിലൂടെ തീര്‍ക്കുന്നു

ഫയറിംഗ്  ഓര്ഡറിനു  കാത്തുനില്ക്കുന്ന പട്ടാളക്കാരെ പോലെ സുപൃക്കു ചുറ്റും ര്‍ത്തിപിടിച്ച കണ്ണുകളോടെ ബാങ്കുവിളിക്കായികാത്തിരിക്കുന്നുഞാന്വെറുതേ  സോമാലിയയിലെ പൗരനെ ഓര്ത്തു കൂട്ടത്തില്അയാളുടെ ചോദ്യത്തേയും

അത്താഴവും നോമ്പു തുറയുമില്ലാതെനോമ്പെടുത്താല്‍ ശരിയാവുമോ ?

അയല്‍വാസി പട്ടിണി കിടക്കുന്ന നേരം,മൂക്കുമുട്ടേ തട്ടിവിട്ടു ഏമ്പക്കം വിടുന്ന സമ്പന്നതയുടെ മുഖത്തേക്കുള്ള ആഞ്ഞടിയായിരുന്നു ചോദ്യം..

ഉത്തരം നല്‍കാന്‍ കൈവശമൊന്നുമില്ലാത്ത ഞാന്‍ എന്റെ ര്‍മ്മത്തിലേക്ക്‌  കടക്കട്ടെ….  

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!