HIGHLIGHTS : മുംബൈ: ഹിന്ദി സിനിമയിലെ ആദ്യ സൂപ്പര്‍താരം എന്ന് വിശേഷിക്കപ്പെട്ട
മുംബൈ: ഹിന്ദി സിനിമയിലെ ആദ്യ സൂപ്പര്‍താരം എന്ന് വിശേഷിക്കപ്പെട്ട രാജേഷ് ഖന്ന(69) അന്തരിച്ചു. സ്വസതിയില്‍ വെച്ചായിരുന്നു അദേഹത്തിന്റെ അന്ത്യം.
കുറച്ചുനാളായി അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഖന്ന ചൊവ്വാഴ്ചയാണ് ലീലാവതി ആശുപത്രി വിട്ട് വീട്ടിലെത്തിയത്. കാക്കാജി എന്നാണ് രാജേഷ് ഖന്ന സുഹൃത്തുക്കള്‍ക്കിടയിലും സിനിമാലോകത്തും അറിയപ്പെട്ടത്. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായകനായ ഖന്ന 163 ചിത്രങ്ങളില്‍ അഭിനയിച്ചതില്‍ 106 എണ്ണത്തിലും നായകവേഷത്തിലാണ് അഭിനയിച്ചത്.

1942 ഡിസംബര്‍ 29 ന് പഞ്ചാബിലെ അമൃതസറിലാണ് ഖന്നയുടെ ജനനം. 1966 ല്‍ അഭിനയിച്ച ആഖ്‌രി ഖത്ത് ആണ് ആദ്യ ചിത്രം. 1979 ല്‍ പുറത്തിറങ്ങിയ റാസിലൂടെയാണ് ഖന്നയെ ഇന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയനാകുന്നത്.
1973 ല്‍ രാജേഷ് ഖന്ന പ്രമുഖ നടിയായ ഡിംപിള്‍ കപാഡിയയെ വിവാഹം ചെയ്തു. ഇവര്‍ക്ക് പിന്നീട് രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചു. പക്ഷേ 1984 ല്‍ ഇവര്‍ പിരിഞ്ഞു. നടിമാരായിരുന്ന ടിങ്ക്വിള്‍ ഖന്ന, റിങ്കി ഖന്ന എന്നിവര്‍ മക്കളാണ്. പ്രസ്ത നടന്‍ അക്ഷയ്കുമാര്‍ മരുമകനാണ്. 1990 കളില്‍ അദ്ദേഹം അഭിനയജീവിതത്തില്‍ നിന്ന് ഏതാണ്ട് പിന്‍വാങ്ങുകയും രാഷ്ട്രീയത്തിലേക്ക് തിരിയുകയും ചെയ്തു.
1980കളില്‍ മൂന്ന് ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. മൂന്ന് ചിത്രങ്ങളില്‍ സഹനിര്‍മാതാവായിരുന്നു. എട്ട് ചിത്രങ്ങളില്‍ അദ്ദേഹം പിന്നണി ഗായകനായി പാടിയിട്ടുണ്ട്. 2008 ല്‍ അദ്ദേഹത്തിന് ദാദ ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചു.
1992ല്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും കേണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്റിലെത്തി.
രാജേഷ് ഖന്നയുടെ സംസ്‌കാരം വ്യാഴാഴ്ച്ച മുംബൈയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. .[youtube]http://www.youtube.com/watch?v=enyjSSHdZVA[/youtube]