HIGHLIGHTS : ദില്ലി: ബിജെപി സീനയര്‍ നേതാവ് രാം ജഠ്മലാനിയെ സസ്‌പെന്റ് ചെയ്തു.
ദില്ലി: ബിജെപി സീനയര്‍ നേതാവ് രാം ജഠ്മലാനിയെ സസ്‌പെന്റ് ചെയ്തു.സിബിഐ മേധാവിയുടെ നിയമനവുമായി ബന്ധപ്പെട്ട് രാം ജഠ്മലാനി ബിജെപിക്കെതിരെ പരസ്യമായ നിലപാടെടുത്തതിനെ തുടര്‍ന്നാണ് ഈ നടപടി.ബിജെപി വ്യക്താവ് ഷാനാവാസ് ഹുസൈനാണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഇന്ന് നടക്കുന്ന ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടിയോഗത്തില്‍ ജഠ്മലാനിയുടെ പുറത്താക്കണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും
സിബിഐ വിഷയത്തില്‍ ജഠ്മലാനിയുടെ നിലപാട് കോണ്‍ഗ്രസിനെ സഹായിക്കുന്ന തരത്തിലാണന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
സിബിഐ വിഷയവുമായി ബന്ധപ്പെട്ട് തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും ധൈര്യമുണ്ടെങ്ങില്‍ തനിക്കെതിരെ നടപടിയെടുക്കാന്‍ ജഠ്മലാനി ബിജെപി നേതൃത്വത്തെ വെല്ലുവിളിച്ചിരുന്നു.