HIGHLIGHTS : ദില്ലി: ദില്ലി കൂട്ട ബലാല്‍സംഗക്കേസിലെ
ദില്ലി: ദില്ലി കൂട്ട ബലാല്‍സംഗക്കേസിലെ ഒന്നാം പ്രതി രാംസിങ്ങിന്റെ മരണം ജയിലിലെ സുരക്ഷാ വീഴ്ചയെയാണ് കാണിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ.
ഇന്ന് രാവിലെയാണ് രാംസിങ്ങിനെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സ്വന്തം വസ്ത്രത്തിലാണ് രാംസിഗ് തൂങ്ങി മരിച്ചത്.

കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു രാംസിങ് എന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് ജയില്‍ അധികൃതരെ ചോദ്യം ചെയ്തു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
അതെസമയം രാംസിംഗ് ആത്മഹത്യ ചെയ്യാനിടയില്ലെന്നാണ് അദേഹത്തിന്റെ അഭിഭാഷകന്‍ മനോഹര്‍ലാല്‍ ശര്‍മ്മ പറയുന്നത്. ആത്മഹത്യയില്‍ ദുരഹതയുള്ളതായും അദേഹം പറഞ്ഞു.
കൂട്ടബലാത്സംഗ കേസില്‍ രാംസിങിനെ കൂടാതെ 5 പ്രതികളാണ് അറസ്റ്റിലായത്