രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടിയുമായി തുറന്ന പോരിന്

HIGHLIGHTS : തിരു :ഇനി മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സന്ധിയില്ലെന്നും മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ

തിരു :ഇനി മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സന്ധിയില്ലെന്നും മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ വഴിയെന്നും തനിക്ക് തന്റെ വഴിയെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
ഒരു ദേശീയ പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് ചെന്നിത്തല ഉമ്മന്‍ചാണ്ടിയെ രുക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇനി പഴയ പോലെയാകില്ലെന്നും ഉമ്മന്‍ചാണ്ടി ചെയ്യാന്‍ കഴിയുന്നത് ചെയ്യട്ടെയെന്നും ചെന്നിത്തല തുറന്നടിച്ചു.
ഗണേശ്കുമാറിന്റെ മന്ത്രിസഭാ പുനപ്രവേശത്തെ എതിര്‍ക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.

sameeksha-malabarinews

കേരള കോണ്ഗ്രസ്സിനെയും ലീഗിനെയും ഉപയോഗിച്ച് തനിക്കെതിരെ കരുക്കള്‍ നീക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന ചിന്തയാണ് രമേശിനെ പ്രകോപിതനാക്കിയത്. വരു ദിനങ്ങളില്‍ കേരളത്തിലെ കോണ്‍ഗസ്സ്രിലെ ഗ്രൂപ്പ് രാഷ്ടീയം 2001ന് സമാനമായ രീതിയില് കലുഷിതമാകുമെന്നാണ് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!