താനൂര്‍: തുടര്‍ച്ചയായി രണ്ട് തൈങ്ങുകള് വീടിന്നേല് വീണ് വീട് പൂര്‍ണമായി തകര്‍ന്നു. ഇന്നലെ അര്‍ദ്ധരാത്രി 12 മണിയോടെ താനൂര്‍ ചീരാന്‍ കടപ്പുറത്തെ ചെമ്പന്റെ പുരയക്കല്‍ മറിയത്തിന്റെ ഓല വീടാണ് തകര്‍ന്നത്. വീട്ടിനുള്ളിലുള്ളവര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഒന്നിന് പിറകെ ഒന്നായി
രണ്ട് തെങ്ങുകള്‍ വീടിന്മേല് പതിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് വീടിനുള്ളില്പ്പെട്ടയാളുകളെ രക്ഷിച്ചത്. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന കുഞ്ഞുങ്ങളടക്കമുള്ളവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




