HIGHLIGHTS : തിരു: ലവ്‌ലിന്‍ കേസില്‍ പരസ്യ പ്രസ്താവനടത്തിയതിനെ തുടര്‍ന്ന് വിഎസിനെതിരെ കടുത്ത അച്ചടക്ക നടപടി നേരിടുമെ അഭ്യുഹങ്ങള്‍ പ്രചരിക്കുന്നതിനിടെ

തിരു: ലവ്‌ലിന്‍ കേസില്‍ പരസ്യ പ്രസ്താവനടത്തിയതിനെ തുടര്‍ന്ന് വിഎസിനെതിരെ കടുത്ത അച്ചടക്ക നടപടി നേരിടുമെ അഭ്യുഹങ്ങള്‍ പ്രചരിക്കുന്നതിനിടെ അടുത്ത കേന്ദ്രകമ്മിറ്റിയില്‍ രണ്ടിലൊന്നറിയാമെന്ന് വിഎസിന്റെ വെളിപ്പെടുത്തല്‍.
ഘടകകക്ഷി നേതാക്കേളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇക്കാര്യത്തില്‍ ഇതുവരെ താന്‍ പ്രതികരിക്കാതിരുന്നതെന്നും വിഎസ് പറഞ്ഞു. കേന്ദ്രകമ്മിറ്റിക്ക് വിഷയങ്ങള്‍ എല്ലാമറിയാമെന്നാണ് എന്റെ വിശ്വാസമെന്നും വിഎസ് പറഞ്ഞു.
മാര്‍ച്ച് 19, 20 തിയ്യതികളില്‍ പിബി യോഗം ചേരും. കേന്ദ്രകമ്മിറ്റി ചേരുന്ന തിയ്യതി പിബി തീരുമാനിക്കും.
അതെ സമയം വിഎസ് വിഷയത്തില്‍ സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.