യൂത്ത് ലീഗ് നേതാവിന്റെ വിവാഹത്തിന് വിഎസിന്റെ അഭിവാദ്യം

പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ ഡിവൈഎഫ്‌ഐ ‘സഖാക്ക’ളാണ് ഏറെ കൗതുകമുണര്‍ത്തിയ ഈ അഭിവാദ്യം വിഎസ്സിലൂടെ നടത്തിച്ചിരിക്കുന്നത്.

പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ യൂത്ത് ലീഗ് യൂണിറ്റ് സെക്രട്ടറിയും മുന്‍ ബ്ലോക്ക് പഞ്ചായത്ത്ംഗം മുഹമ്മദ് കബീറിന്റെ മകനുമായ വാളമാക്കല്‍ അഹമ്മദ് കബീറിന്റെ വിവാഹപന്തലിലാണ് ഈ അത്യപൂര്‍വ്വ കാഴ്ച.
ഇന്ന് നടന്ന കബീറിന്റെ വിവാഹത്തില്‍ വളരെ സജീവമായിരുന്ന ഡിവൈഎഫ്‌ഐക്കാര്‍ കല്യാണപന്തലിന് മുന്നില്‍ സ്ഥാപിച്ച ബാനറിലാണ് വധൂവരന്‍മാര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നതിനൊപ്പം പിണറായിയുടെയും വിഎസിന്റെയും ഡിവൈഎഫ്‌ഐ പതാകയുടെയും ചിത്രങ്ങളുമുള്ളത് . കൂടാതെ ശിഹാബ് തങ്ങളുടെ ചിത്രമുള്ള ആശംസബോര്‍ഡും തൊട്ടടുത്ത് സ്ഥാപിച്ചിട്ടുണ്ട്‌

ഇടക്കെങ്ങിലും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വേദിയാവാറുള്ള പരപ്പനങ്ങാടി മാറി ചിന്തിക്കുന്നു എന്ന് നമുക്ക് കരുതാം.

Related Articles