HIGHLIGHTS : കണ്ണൂര്‍: യുഡിഎഫ് വിടുന്ന കാര്യത്തില്‍ സിഎംപി പോളിറ്റ് ബ്യൂറോയില്‍ ഭിന്നാഭിപ്രായം
കണ്ണൂര്‍: യുഡിഎഫ് വിടുന്ന കാര്യത്തില്‍ സിഎംപി പോളിറ്റ് ബ്യൂറോയില്‍ ഭിന്നാഭിപ്രായം. സിഎംപി യുഡിഎഫ് വിടണമെന്നും സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കണമെന്നും ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നെങ്കിലും സിപി ജോണും അജീറും ഇതിനെതിരെ രംഗത്തെത്തി.
എന്നാല്‍ യുഡിഎഫുമായി ചര്‍ച്ചയ്ക്കില്ലെന്ന തീരുമാനത്തില്‍ സിഎംപി ഉറച്ച് നില്‍ക്കുകയാണ്. ഒരുമുന്നണിയുടെയും ഭാഗമാകാതെ പാര്‍ട്ടിയെ സംഘടനാ തലത്തില്‍ ശക്തിപ്പെടുത്തണമെന്ന് നേരത്തെ സിഎംപി തീരുമാനമെടുത്തിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും വ്യത്യസ്തമായ സമീപനങ്ങള്‍ എടുത്തതാണ് സിഎംപി യുഡിഎഫ് വിടുനന്തടക്കമുള്ള കടുത്ത തീരുമനാനങ്ങളിലേക്ക് നീങ്ങിയത്.