HIGHLIGHTS : ദില്ലി: ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപക നേതാവായ യാസിന്‍ ഭട്കലിന് എന്‍ഡിഎഫ് ബന്ധമുള്ളതായി എന്‍ഐഎ . കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഇയാളെ ചോദ്യം ചെയ്യുന്നതിനിടയ...
ദില്ലി: ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപക നേതാവായ യാസിന്‍ ഭട്കലിന് എന്‍ഡിഎഫ് ബന്ധമുള്ളതായി എന്‍ഐഎ . കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇക്കാര്യം വ്യക്തമായതെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പുറമെ തെക്കേ ഇന്ത്യയില്‍ നടന്ന പല പ്രധാന സ്‌ഫോടനങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് എന്‍ഐഎ അനേ്വഷണ ഉദേ്യാഗസ്ഥര്‍ വെളിപ്പെടുത്തി.
മുപ്പതോളം ഭീകരാക്രമണങ്ങളില്‍ പ്രതിയായ ഭട്കല്‍ ബോധ്ഗയയില്‍ നടന്ന സ്‌ഫോടനങ്ങളിലും പ്രധാന പങ്ക് വഹിച്ചിട്ടുള്ളതായി എന്‍ഐഎ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി രാജ്യത്ത് പലയിടങ്ങളിലായി നടന്ന നിരവധി തീവ്രവാദ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചയാളാണ് യാസിം ഭട്കല്‍. യാസിമിനെ ഇന്‍ഡോ-നേപ്പാള്‍ അതിര്‍ത്തിയിലെ ഗൊരാഖ്പൂരില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.