യാമിനി വിവാഹമോചനത്തിനൊരുങ്ങുന്നു

തിരു: കെ.ബി. ഗണേശ്കുമറിന്റെ ഭാര്യ യാമിനി തങ്കച്ചി വിവാഹ മോചനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കാമുകിയുടെ ഭര്‍ത്താവ് തല്ലിയെന്ന വിവാദത്തിനിടെയാണ് യാമിനി തങ്കച്ചി വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിയുടെ മറ്റ് വിവാഹേതര ബന്ധത്തെപ്പറ്റിയുള്ള പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും ഉമ്മന്‍ചാണ്ടിയെ ക്‌ളിഫ് ഹൗസില്‍ ചെന്ന് കണ്ട യാമിനി വ്യക്തമാക്കി. കാമുകിയുടെ ഭര്‍ത്താവ് മന്ത്രിയുടെ കഴുത്തിന് പിടിച്ച് മര്‍ദ്ധിക്കുന്നതു താന്‍ കണ്ടുവെന്നും, ഇതേ ചൊല്ലി ഞങ്ങള്‍ തമ്മില്‍ കലഹമുണ്ടാകുകയും ഗണേശ് തന്നെ ക്രൂരമായി മര്‍ദ്ധിച്ചതായും തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയതായും അവര്‍ പറഞ്ഞു. ഗണേശില്‍ നിന്നും തനിക്ക് ശാരീരികവും, മാനസികവുമായ പീഡനങ്ങള്‍ പതിവാണെന്നും അവര്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹമോചനത്തിന് കോടതിക്ക് പുറത്തുള്ള് ഒത്തു തീര്‍പ്പാണു താന്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രിയോട് പറഞ്ഞതായാണ് വിവരം.

കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി മുഖ്യമന്ത്രി പിന്നീട് ചര്‍ച്ച നടത്തി.

Share news
error: Content is protected !!
Scroll to Top