മോഹന്‍ലാല്‍ തമിഴ് ‘ജില്ല’യില്‍

ലാലേട്ടന്റ് അടുത്ത ചിത്രത്തെ കുറിച്ച് ലാലിന്റെ പ്രേക്ഷകര്‍ കടുത്ത ആശയകുഴപ്പത്തിലായിരുന്നു. ലാലിനി ഹിന്ദി ചിത്രത്തിലാണ് അഭിനയിക്കുന്നത് അതല്ല മലയാളത്തിലാണ് അതുമല്ല തമിഴിലാണ് ഇങ്ങനെ ആരാധകര്‍ ലാലേട്ടന്‍ ഏതു ഭാഷയിലാണ് അഭനയിക്കുന്നത് എന്നറിയാതെ കണ്‍ഫ്യൂഷനിലായിരുന്നു. എന്നാല്‍ തന്റെ ആരാധകരുടെ ഈ പിരിമുറുക്കം ലാല്‍ അറിഞ്ഞ മട്ടാണ്. തന്റെ ആരാധകരെ എന്നും തൃപ്തിപ്പെടുത്താറുള്ള ലാല്‍ ഇകത്തവണയും ആരാധകര്‍ക്കുള്ള മറുപടി ഫെസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ്. എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ‘ജില്ല’ എന്ന് പേരിട്ടിരിക്കുന്ന തമിഴ് ചിത്രത്തിലാണ് താന്‍ ഇനി അഭിനിയിക്കാനിരിക്കുന്നതെന്ന് ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഈ ചിത്രത്തിന്റെ ചിത്രീകരണം മെയ്മാസത്തില്‍ ആരംഭിക്കുമെന്നും ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതെ സമയം ഒരു മലയാള ചിത്രത്തിലും ലാല്‍ അഭിനയിക്കാനിരിക്കുന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും എന്നാല്‍ചിത്രത്തിന്റെ അന്തിമ തീരുമാനമായിട്ടില്ലെന്നും ലാല്‍ ത്‌ന്റെ എഫ്ബിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top