HIGHLIGHTS : വടകര : ടി പി വധക്കേസില്‍ അറസ്റ്റിലായ സിപിഎം
വടകര : ടി പി വധക്കേസില്‍ അറസ്റ്റിലായ സിപിഎം ജില്ലാ സക്രട്ടറിയേറഅംഗം മോഹനന്‍ മാസ്റ്റര്‍ക്കെതിരെ കൊലക്കുറ്റവും ഗൂഡാലോചനയും അടങ്ങുന്ന വകുപ്പുകള്‍ ചേര്‍ത്താണ്‌കേസെടുത്തിട്ടുള്ളത്.
302,118,120 ബി,212 വകുപ്പുകള്‍ പ്രകാരാമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
ഇദേഹത്തെ വടകര കോടതിയില്‍ ഹാജരാക്കി. കോടതി 7 ദിവസത്തേക്ക് ഇദേഹത്തെ കസ്റ്റഡിയില്‍ വിട്ടു. തനിക്ക് അസുഖമായതിനാല്‍ പോലീസ് കസ്റ്റഡിയില്‍ വിടരുതെന്നും ചോദ്യം ചെയ്യുകയാമെങ്കില്‍ വക്കീലിന്റെ സാനിദ്ധ്യത്തിലേ ആകാവു എന്ന് മോഹനന്‍മാസ്റ്റര്‍ കോടതിയില്‍ പറഞ്ഞു. ഇത് കോടതി നാളെ പരിഗണിക്കും ദിവസവും വൈദ്യപരിശോധന നടത്തണമെന്ന് കോടി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് വൈകീട്ട് 3.30 ന് ഇദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.